ദോഹ: ലോകത്തിലെ മികച്ച 250 അക്കാദമിക് മെഡിക്കൽ സെന്ററുകളുടെ പട്ടികയിൽ ഇടം നേടി ഖത്തറിലെ അഞ്ച് ആശുപത്രികൾ. യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ലോകത്തെ പ്രമുഖ ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസ് നടത്തിയ പുതിയ പഠനത്തിലാണ് ഖത്തറിലെ അഞ്ച് ആശുപത്രികളും നേട്ടം കൈവരിച്ചത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആശുപത്രികൾ ഉള്ളതും ഖത്തറിലാണ് .
ആദ്യ 250 പട്ടികയിലെ ഖത്തർ ആശുപത്രികൾ ഇവയാണ്:
– റുമൈല ആശുപത്രി, ഹമദ് മെഡിക്കൽ കോർപ്പറേഷൻ
– ഹമദ് ജനറൽ ആശുപത്രി, ഹമദ് മെഡിക്കൽ കോർപ്പറേഷൻ
– നാഷണൽ സെന്റർ ഫോർ കാൻസർ കെയർ & റിസർച്ച്, ഹമദ് മെഡിക്കൽ കോർപ്പറേഷൻ
– ഹാർട്ട് ഹോസ്പിറ്റൽ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ
–സിദ്ര മെഡിസിൻ