Wednesday, September 28, 2022
HomeGulfഫൈവ്സ് ടൂർണമെന്റ്: ഹിലാൽ യൂണിറ്റ് ജേതാക്കൾ

ഫൈവ്സ് ടൂർണമെന്റ്: ഹിലാൽ യൂണിറ്റ് ജേതാക്കൾ

ദോഹ: യൂത്ത് ഫോറം ഹിലാൽ സോൺ സംഘടിപ്പിച്ച പ്രഥമ ഹിലാൽ കപ്പ് ഫൈവ്സ് ഫുട്ബോൾ മത്സരത്തിൽ ഹിലാൽ യൂണിറ്റ് ജേതാക്കളായി. തുമാമ ഒലീവ് കാംപസിൽ നടന്ന മത്സരത്തിൽ നുഐജ യൂണിറ്റ് റണ്ണറപ്പായി.

മത്സരത്തിൽ ബെസ്റ്റ് പ്ലയർ ഷബീബ് ഹസൻ(ഹിലാൽ), ബെസ്റ്റ് ഗോൾ കീപ്പർ നിയാസ് അഹമ്മദ്(ഹിലാൽ ) എന്നിവരെ തിരഞ്ഞെടുത്തു . യൂത്ത് ഫോറം സെക്രട്ടറി ഹബീബ് തയ്യിൽ ഉദ്‌ഘാടനം നിർവഹിച്ചു. സോണൽ സെക്രട്ടറി മഹ്റൂഫ് അബ്ദുള്ള, സാബിഖ് വി.കെ, മുഅ്മിൻ ഫാറൂഖ്, മുഹമ്മദ് നസീഹ്, മുഹ്സിൻ കാപ്പാടൻ എന്നിവർ നേതൃത്വം നൽകി.

Most Popular