ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ സൗജന്യ ഫ്ലൂ വാക്‌സിനുകൾ വിതരണം ചെയ്യുന്നു

ഖത്തറിൽ ശൈത്യകാലം കനക്കുന്ന സാഹചര്യത്തിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), സീസണൽ ഇൻഫ്ലുവൻസക്കെതിരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ സൗജന്യ ഫ്ലൂ വാക്സിനുകൾ വിതരണം ചെയ്യുന്നു. 2023 ജനുവരി 16 മുതൽ 26 വരെ, ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെ, ഇൻഫ്ലുവൻസക്കെതിരായ വാക്സിനുകൾ ഫെസ്റ്റിവൽ സിറ്റി HMC വാക്‌സിൻ സെന്ററിൽ നിന്ന് സൗജന്യമായി സ്വീകരിക്കാനാവും.

ശൈത്യകാലത്ത് ഗൾഫ് മേഖലയിൽ ഇൻഫ്ലുവൻസ അഡ്മിറ്റുകൾ ആശുപത്രികളിൽ സാധാരണമാണ്.