
അബുദാബി: ദുബൈ ആസ്ഥാനമായുള്ള എയർലൈൻ ഫ്ലൈ ദുബായ് ഈ വർഷം 1,000 ജീവനക്കാരെ നിയമിക്കുമെന്ന് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 110 ലധികം വിമാനത്താവളങ്ങളിലേക്കാണ് ഫ്ലൈ ദുബൈ സർവീസ് നടത്തുന്നത്. 2023 അവസാനത്തോടെ ബിസിനസിലുടനീളം വിവിധ തസ്തികകളിലേക്ക് 800-ലധികം പുതിയ ജീവനക്കാരെ ഉൾപ്പെടുത്താനാണ് നീക്കം. ഇതിൽ പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ തുടങ്ങി നിരവധിയാളുകൾ ഉൾപ്പെടും.
പുതിയ ജീവനക്കാരെ നിയമിക്കുന്നതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എയർലൈനിന്റെ തൊഴിൽ ശക്തിയിൽ 24 ശതമാനം വർധനയുണ്ടാകും. എയർലൈനിൽ 136 രാജ്യക്കാർ ജോലി ചെയ്യുന്നു. മൊത്തം 4,918 തൊഴിലാളികൾ സ്ഥാപനത്തിൽ ഉണ്ട്.