ദുബൈ:ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള സർവീസുകൾ നിർത്തിയതായി ഫ്ലൈ ദുബൈ അറിയിച്ചു. മറ്റു വിമാന കമ്പനികളുടെ സർവീസ് തുടരും. ഇന്ത്യയിൽ നിന്നുള്ളവരെ യു എ ഇ യിലേക്ക് കൊണ്ട് വരരുത് എന്ന് നിർദേശം ലഭിച്ചതായും ഫ്ലൈ ദുബൈ വ്യക്തമാക്കി. അതേസമയം നാളെ ഓഗസ്റ്റ് 7 മുതൽ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ , ന്യൂഡൽഹി എന്നീ ഇന്ത്യയിലെ 5 നഗരങ്ങളിൽ നിന്നും അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എത്തിഹാദ് എയർവേയ്സ് അറിയിച്ചു. നേരത്തെ ആഗസ്റ്റ് 10 മുതൽ മാത്രമേ ഇന്ത്യയിൽ നിന്നും അബുദാബിയിലേക്കുള്ള സർവീസുകൾ ആരംഭിക്കുകയുള്ളൂ എന്നാണ് എത്തിഹാദ് എയർവേയ്സ് അറിയിച്ചിരുന്നത്.
ആഗസ്റ്റ് 10 മുതൽ, അഹമ്മദാബാദ് ഹൈദരാബാദ്, മുംബൈ ഉൾപ്പെടുന്ന മൂന്ന് അധിക ഇന്ത്യൻ നഗരങ്ങളിൽ നിന്നും, മൂന്ന് പാകിസ്ഥാൻ നഗരങ്ങളിൽ നിന്നും ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുകൾ നടത്തും.
അതേസമയം നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ നിരവധി പ്രവാസികൾ യുഎഇ യിലേക്ക് മടങ്ങിത്തുടങ്ങി. നൂറുകണക്കിന് പേരാണ് പുലർച്ചെ ദുബായിൽ വന്നിറങ്ങിയത്. എന്നാൽ 6 മാസം മുൻപെത്തിയ യു എ ഇ യിൽ നിന്ന് വാക്സിനെടുക്കാത്ത പ്രവാസികളുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.