ഖത്തർ ലോകകപ്പ്: ദോഹയിലേക്ക് ദിവസേന വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്‌ളൈ നാസ്

റിയാദ് ∙ ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിലേക്ക് ദിവസേനയുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്‌ളൈ നാസ്. പ്രതിദിനം ആറു സര്‍വീസുകള്‍ വരെയാണ് ലക്ഷ്യമിടുന്നത്.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിൽ നിന്നും ഫ്‌ളൈ നാസ് 30 പ്രതിവാര സര്‍വീസുകള്‍ നടത്തും. ലോകകപ്പിനെത്തുന്ന ‘ഹയ്യ’ കാര്‍ഡ് കൈവശമുള്ള എല്ലാവരെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.