യുഎഇയില്‍ മൂടല്‍മഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ മൂടല്‍മഞ്ഞ്. ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നത്. താപനില കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്ബോള്‍ വേഗത കുറയ്ക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. റോഡുകളിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.