ഖത്തറിൽ കടൽ കാക്കകളെ കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ

ദോഹ: ഖത്തറിൽ അൽ റുവൈസ് തുറമുഖത്തേക്ക് കടൽ കാക്കകളെ കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സമുദ്ര സംരക്ഷണ വകുപ്പിന്റെ നോർത്ത് യൂണിറ്റ് ഈ ശ്രമം തടഞ്ഞത്. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വന്യമൃഗങ്ങളെ വേട്ടയാടുകയോ വിൽക്കുകയോ കടത്തുകയോ നിയമലംഘനമാണ്. നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും കടല്പക്ഷികളെ വിട്ടയച്ചതായും മന്ത്രാലയം വ്യക്തമാക്കി.