ദോഹ: ദോഹ മുനിസിപ്പാലിറ്റി കത്താരയിലെയും ദി പേളിലെയും ഭക്ഷ്യ സ്ഥാപനങ്ങളിലും കോർണിഷ് മേഖലയിലെ ഈദ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന റെസ്റ്റോറന്റ് കിയോസ്കുകളിലും ബോധവൽക്കരണ പരിശോധന നടത്തി. ഈദ് അൽ ഫിത്തർ അവധിക്കാലത്ത് വിവിധ ഭക്ഷ്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുക, പരിശോധന നടത്തുക എന്നിവ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സേലം ഹമ്മൂദ് അൽ ഷാഫിയും കൺട്രോൾ ഡിപ്പാർട്ട്മെന്റിലെ നിരവധി ഇൻസ്പെക്ടർമാരും പോഷകാഹാര വിദഗ്ധരും ക്യാമ്പയിനിൽ പങ്കെടുത്തു. ഈദ് അവധിക്കാലത്തെ ഈ കാമ്പെയ്ൻ, ഭക്ഷ്യ സ്ഥാപനങ്ങളിലെ എല്ലാ തൊഴിലാളികളെയും ഭക്ഷ്യ സുരക്ഷാ രീതികളെക്കുറിച്ചും ജോലി സമയത്ത് സ്വയം ശുചിത്വത്തിന്റെ ശരിയായ രീതികളെ കുറിച്ചും പരിശീലിപ്പിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമുള്ള പദ്ധതി വികസിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ്.