Friday, July 1, 2022
HomeGulfവൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കൽ; ഖത്തറിൽ പെട്ര റെസ്റ്റോറന്റ് പൂട്ടിച്ച് മുൻസിപ്പാലിറ്റി

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കൽ; ഖത്തറിൽ പെട്ര റെസ്റ്റോറന്റ് പൂട്ടിച്ച് മുൻസിപ്പാലിറ്റി

ദോഹ: വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കിയത് കണ്ടെത്തിയതിനെത്തുടർന്ന് ഖത്തറിൽ പെട്ര റെസ്റ്റോറന്റ് പൂട്ടിച്ച് മുൻസിപ്പാലിറ്റി. പെട്ര റെസ്റ്റോറന്റിന്റെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയ, ഫിരീജ് ബിന്‍ ഒമ്രാന്‍, റാസ് അബൗ അബൗദ് എന്നീ ശാഖകളാണ് ദോഹ മുൻസിപ്പാലിറ്റി മുപ്പത് ദിവസത്തേക്ക് അടച്ചുപൂട്ടിയത്.

ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990ലെ 8ആം നമ്പര്‍ നിയമം ലംഘിച്ചതിനാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ മുനിസിപ്പാലിറ്റി തീരുമാനമെടുത്തത്.

അടച്ചുപൂട്ടല്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷം, അടച്ച കട തുറക്കാനോ എന്തെങ്കിലും പ്രവര്‍ത്തനമോ അറ്റകുറ്റപ്പണിയോ നടത്തുന്നതോ നിയമലംഘനമാണെന്നും മുന്നറിയിപ്പുണ്ട്.

Most Popular