Sunday, December 4, 2022
HomeGulfഭക്ഷ്യ സുരക്ഷാ നിബന്ധനകളുടെ ലംഘനം; അബുദാബിയിൽ കഫെറ്റിരിയ പൂട്ടിച്ചു

ഭക്ഷ്യ സുരക്ഷാ നിബന്ധനകളുടെ ലംഘനം; അബുദാബിയിൽ കഫെറ്റിരിയ പൂട്ടിച്ചു

അബുദാബി: ഭക്ഷ്യസുരക്ഷാ നിബന്ധനകളുടെ ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിൽ കഫെറ്റിരിയ അടച്ചുപൂട്ടി. അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് നടപടിയെടുത്തത്.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പാചകം ചെയ്‍ത ഭക്ഷണം വിവിധ താപനിലകളില്‍ സൂക്ഷിക്കുകയും, അടുക്കളയിൽ വൃത്തിയില്ലായ്മയും കണ്ടെത്തിയിരുന്നു.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും അതീവ ഗൗരവതരമായ നിയമലംഘനങ്ങള്‍ സ്ഥാപനം നടത്തിയതായും അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

ക്ഷണ വിതരണ സ്ഥാപനത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 800555 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Most Popular