ദോഹ: അൽ-വക്ര മുനിസിപ്പാലിറ്റിയിൽ ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയ 2 സ്ഥാപനങ്ങൾ അടപ്പിച്ച് ആരോഗ്യ വകുപ്പ്. 1990ലെ മനുഷ്യ ഭക്ഷ്യ നിയന്ത്രണ നിയമം 8 ലംഘിച്ചതിനെത്തുടർന്നാണ് നടപടി.
കൂടാതെ 16 ഭക്ഷണ സാമ്പിളുകൾ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണോ എന്ന് നിർണ്ണയിക്കാൻ കേന്ദ്ര ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. കൂടാതെ അൽ വക്രയിലെ ഓട്ടോമേറ്റഡ് അറവുശാലയിൽ നടത്തിയ പരിശോധനയിൽ 369 മൃഗങ്ങളുടെ മുഴുവൻ ജഡവും 6,865 കിലോ ഇറച്ചിയും നശിപ്പിച്ചു. അൽ-വക്രയിലെ മത്സ്യ മാർക്കറ്റിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 35 കിലോ മത്സ്യവും നശിപ്പിച്ചു.