ഏറ്റവുംകൂടുതൽ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത റെക്കോർഡ് ഖത്തറി ഫുട്ബോൾ ആരാധകൻ ഹമദ് അബ്ദുൽ അസീസിന്

ദോഹ: ഏറ്റവുംകൂടുതൽ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത റെക്കോർഡ് ഖത്തറി ഫുട്ബോൾ ആരാധകൻ ഹമദ് അബ്ദുൽ അസീസിന്. 2022ലെ ഖത്തറിലെ 64 മത്സരങ്ങളിൽ 44ലും പങ്കെടുത്തുകൊണ്ട് സ്വന്തമാക്കിയ നേട്ടമാണിത്.
ലോകകപ്പ് ടൂർണമെന്റിന്റെ ആദ്യ ഘട്ടങ്ങളിൽ ഖത്തർ ഒരു ദിവസം നാല് മത്സരങ്ങൾ നടത്തിയിരുന്നു, ഓരോ കിക്ക് ഓഫിനും ഇടയിൽ മൂന്ന് മണിക്കൂർ വീതം മാത്രം സമയമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ ദൂരം അൽ ഖോറിലെ അൽ ബൈത്തിൽ നിന്ന് അൽ വക്രയിലെ അൽ ജനൂബ് വരെയുള്ള 75 കിലോമീറ്ററാണ്. എല്ലാ സ്റ്റേഡിയങ്ങളും സാധാരണ മെട്രോ, ബസ് സർവീസുകൾ വഴി ബന്ധിപ്പിച്ചിരുന്നു. ഇതും റെക്കോർഡ് സ്വന്തമാക്കാൻ സഹായകമായി.