റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ദോഹ: റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ . ആരോഗ്യ രംഗത്തെ ഖത്തറിന്റെ വളര്‍ച്ചയുടെ പുതിയ നാഴികക്കല്ലായിതന്നെ ഈ ശാസ്ത്രക്രീയയെ വിശേഷിപ്പിക്കാം . മധ്യവയസ്‌കയായ യുവതിയിലാണ്് റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്ഹമദ് ജനറല്‍ ഹോസ്പിറ്റലിലാണ് ഈ ശസ്ത്രക്രിയ നടന്നത്. ജിസിസി, മധ്യ പൗരസ്ത്യ മേഖലകളിലെ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ കൂടിയാണിത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ റോബോട്ടിക് സര്‍ജറി വിഭാഗം എച്ച്എംസിയിലെ കരള്‍ ശസ്ത്രക്രിയാ വിഭാഗവുമായി സഹകരിച്ച് നടത്തിയ ശ്രമമാണ് വിജയിച്ചത്.