ദോഹ: ഖത്തറിലെ സ്കോളർഷിപ്പ് തട്ടിപ്പുകൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നതിൽ ഉത്തരവാദിത്തമില്ലെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിനും വിദേശത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത ഖത്തര്‍ മിഷനുകള്‍ക്കും, സ്കോളര്‍ഷിപ്പ് നല്കുന്നതില് ഉത്തരവാദിത്തമില്ല.
വിദേശകാര്യ മന്ത്രാലയവുമായി ബന്ധമില്ലാത്ത ഇ-മെയില്‍ ([email protected]) അയച്ച് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കബളിപ്പിക്കുന്ന തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.