Sunday, November 27, 2022
HomeGulfസന്ദർശക വിസക്കാർക്കും വാഹനമോടിക്കാൻ അനുമതിയുമായി സൗദി

സന്ദർശക വിസക്കാർക്കും വാഹനമോടിക്കാൻ അനുമതിയുമായി സൗദി

റിയാദ്; സൗദിയിൽ ഇനി സന്ദർശക വിസക്കാർക്കും വാഹനമോടിക്കാം. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഇതിനായുള്ള സൗകര്യമൊരുക്കി.

ഇനി മുതൽ റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അബ്ഷിർ വഴി റജിസ്റ്റർ ചെയ്ത് സന്ദർശക വീസയിലുള്ളവർക്കും വാഹനമോടിക്കാൻ നൽകാവുന്നതാണെന്നു പൊതുസുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.

നേരത്തെ താമസ വിസയുണ്ടായിരുന്നവർക്ക് മാത്രമാണ് വാഹനമോടിക്കാൻ അനുമതിയുണ്ടായിരുന്നത്.

Most Popular