Tuesday, May 17, 2022
HomeGulfറമദാന്‍ കാലയളവില്‍ വഴിവാണിഭത്തില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ നാടുകടത്തപ്പെടും

റമദാന്‍ കാലയളവില്‍ വഴിവാണിഭത്തില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ നാടുകടത്തപ്പെടും

കുവൈത്ത് സിറ്റി: റമദാന്‍ കാലയളവില്‍ വഴിവാണിഭത്തില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ നാടുകടത്തപ്പെടും. കുവൈത്ത് മുന്സിപ്പാലിറ്റിയാണ് മുന്നറിയിപ്പ് നൽകിയത്. തെരുവുകച്ചവടം തടയുന്നതിനായി പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി . വഴിവാണിഭം തടയുന്നതിനായി സംയോജിത പദ്ധതി ആവിഷ്കരിച്ചതായി ജഹ്‌റ ഗവര്‍ണറേറ്റിലെ പബ്ലിക് ഹൈജീന്‍ ആന്‍ഡ് റോഡ് വര്‍ക്സ് വകുപ്പ് മേധാവി ഫഹദ് അല്‍ ഖരീഫ പറഞ്ഞു.

റമദാനില്‍ ഇതിന്റെ ഭാഗമായി പൊതുമാര്‍ക്കറ്റുകള്‍, മാളുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ രാവിലെയും വൈകീട്ടും ബലദിയ ഇന്‍സ്പെക്ടര്‍മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിക്കും. നിയമപരമായ നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് മുനിസിപ്പാലിറ്റി തെരുവുകച്ചവടക്കാരെ നേരിടുന്നത്. മുന്നറിയിപ്പ് നോട്ടീസ് നല്‍കല്‍, വണ്ടിയും സാധനങ്ങളും പിടിച്ചെടുക്കല്‍, ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കല്‍, കേസ് രജിസ്റ്റര്‍ ചെയ്യല്‍ എന്നിവയാണ് പൊതുനടപടിക്രമം.

Most Popular