മലയാളി നേഴ്സ് നിര്യാതയായി

കുവൈറ്റ് ‌സിറ്റി: കുവൈത്ത് പ്രവാസിയായിരുന്ന മലയാളി നേഴ്സ് നിര്യാതയായി. കുമ്മണ്ണൂര്‍ കറ്റുവീട്ടില്‍ പുത്തന്‍വീട് (മെഴുവേലില്‍) ദിലീപിന്‍റെ ഭാര്യ അശ്വതിയാണ് മരിച്ചത്. കാൻസർ രോഗ ബാധ്യതയായി ചികിത്സയിൽ കഴിയവെയാണ് മരണം.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സബാ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു അശ്വതി. മാര്‍ച്ച്‌ അഞ്ചിന് രാത്രി നാട്ടില്‍ വച്ചായിരുന്നു മരണം . സാരഥി കുവൈറ്റ് സജീവ പ്രവര്‍ത്തകന്‍ കോന്നി, കുമ്മണ്ണൂര്‍ കറ്റുവീട്ടില്‍ പുത്തന്‍വീട് (മെഴുവേലില്‍) ദിലീപിന്‍റെ ഭാര്യയാണ്. മക്കള്‍: അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. സാരഥി കുവൈറ്റ് വനിതാവേദി സജീവ പ്രവര്‍ത്തകയും, ഹസാവി നോര്‍ത്ത് യൂണിറ്റ് ഭാരവാഹിയുമായിരുന്നു അശ്വതി ദിലീപ്.