ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്‌സിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു

ദോഹ∙ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് ഖത്തർ പ്രിക്‌സിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഒക്‌ടോബർ 6 മുതൽ 8 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് മത്സരങ്ങൾ നടക്കുക. നിലവിൽ ഏർലി ബേർഡ് ജനറൽ ടിക്കറ്റുകളാണ് വില്പന തുടങ്ങിയിരിക്കുന്നത്. 8ന് ആണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്രാൻഡ് പ്രി. പ്രാദേശിക സമയം രാത്രി 8ന് ആണ് എഫ് വൺ മത്സരം.

6ന് നടക്കുന്ന മത്സരങ്ങൾ കാണാൻ ഏർലി ബേർഡ് ടിക്കറ്റുകൾക്ക് 20% ഡിസ്‌ക്കൗണ്ടോടു കൂടി 160 റിയാൽ ആണ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ഒക്‌ടോബർ 7, 8 തീയതികളിൽ ടിക്കറ്റിന് ഒന്നിന് 400 റിയാൽ വീതം. ആരാധകർക്ക് ടിക്കറ്റിനായുള്ള മറ്റൊരു ഓപ്ഷനിൽ 3 ദിവസത്തെ ടിക്കറ്റുകൾക്ക് ജനറൽ വിഭാഗത്തിൽ 480 റിയാൽ, ഗ്രാൻഡ് സ്റ്റാൻഡിന് 800, നോർത്ത് ഗ്രാൻഡ് സ്റ്റാൻഡിന് 1,200, മെയിൻ ഗ്രാൻഡ് സ്റ്റാൻഡിന് 1,600 എന്നിങ്ങനെ ടിക്കറ്റ് തുക. ടിക്കറ്റുകൾക്ക്: https://tickets.lcsc.qa/content എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.