Tuesday, May 24, 2022
HomeGulfആവേശമായി സോഷ്യൽ ഫോറം ഈദ് മിലാൻ കൾച്ചറൽ പരിപാടി

ആവേശമായി സോഷ്യൽ ഫോറം ഈദ് മിലാൻ കൾച്ചറൽ പരിപാടി

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ചെറിയപെരുന്നാളിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഐസിസി അശോകാ ഹാളിൽ സംഘടിപ്പിച്ച ഈദ് മിലാൻ കൾച്ചറൽ പരിപാടി ശ്രദ്ധേയമായി. “സെലിബ്രെറ്റിങ് അവർ യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി” എന്ന തീമിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കലാകാരന്മാർ പങ്കെടുത്തു.

കോൽക്കളി സിലമ്പം, തപ്പു, ടിപ്പു സുൽത്താൻ സ്കിറ്റ്തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പുതായി അണിയിച്ചൊരുക്കിയ സോഷ്യൽ ഫോറം ഒഫീഷ്യൽ വെബ്‌സൈറ്റ്സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ സമൂഹത്തിനായി സമർപ്പിച്ചു. തുടർന്ന് “അബ്ദുല് ലത്തീഫ് മടിക്കേരി ഹ്യുമാനിറ്റേറിയൻ ആക്ടിവിസ്റ്റ് അവാർഡ്” മുഖ്യാതിഥി ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു തമിഴ്‌നാട് സ്വദേശിയും സോഷ്യൽ ഫോറം സെക്രട്ടറിയുമായ ബഷീർ അഹ്‌മദിന് നൽകി. സോ

വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് വിനോദ് നായർ , ഫയാസ് അഹമ്മദ് , ഷഫഖാത്ത് , ഹസ്സൻ (സേഫ്റ്റി പ്ലസ്), സിയാഉൽ ഹഖ്, ഇംതിയാസ്തുടങ്ങിയവർ അതിഥികളായിരുന്നു. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറിമാരായ ഉസ്മാൻ മുഹമ്മദ് സ്വാഗതവും സഈദ് കൊമ്മാച്ചി നന്ദിയും പറഞ്ഞു.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പരിപാടി വീക്ഷിക്കാനായി എത്തിയിരുന്നത്. ടീ ടൈം, നോവല്ലെ കമ്യൂണിക്കേഷൻസ്, സേഫ്റ്റി പ്ലസ്, ഓപ്ഷ്യൻസ് ഖത്തർ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.

Most Popular