ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസി കെട്ടിടത്തിന് ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തറക്കല്ലിടും. വാടക കെട്ടിടത്തിലായിരുന്നു നിലവിൽ എംബസിയുടെ പ്രവർത്തനം. വെസ്റ്റ് ബേയിലെ ഡിപ്ളോമാറ്റിക് ഏരിയയിലാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് തറക്കല്ലിടല്‍ കര്‍മം നടക്കുക. എംബസിയുടെ വിവിധ സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെ ഇന്ത്യന്‍ സമൂഹത്തിന് ചടങ്ങ് വീക്ഷിക്കാന്‍ സാധിക്കും.