Wednesday, November 30, 2022
HomeGulfകോർണിഷ് കടൽത്തീരത്ത് നാല് പുതിയ അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കി

കോർണിഷ് കടൽത്തീരത്ത് നാല് പുതിയ അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കി

ദോഹ: കാൽനടയാത്രക്കാരുടെ സഞ്ചാരം വർധിപ്പിക്കുന്നതിനും കോർണിഷ് കടൽത്തീരത്ത് പ്രവേശനം എളുപ്പമാക്കുന്നതിനും നാല് പുതിയ അടിപ്പാതകൾ (underpass) നിർമ്മിച്ചതായി റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണ സൂപ്പർവൈസറി കമ്മിറ്റി പ്രോജക്ട് ഡിസൈൻ മാനേജർ എഞ്ചിനീയർ ലൈല ജാസിം സേലം.

ആളുകളുടെ സഞ്ചാരം വർധിപ്പിക്കുന്നതിനും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാതെ കടൽത്തീരത്തേക്കുള്ള അവരുടെ പ്രവേശനം സുഗമമാക്കുന്നതിനുമായി അണ്ടർപാസുകൾ സഹായിക്കും.

കാൽനടയാത്രക്കാർക്കും സൈക്കിളുകൾക്കുമായി ഫുട്പാത്തും ക്രോസിംഗുകളും ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക് ആർട്ട് മ്യൂസിയം ടണലിന് പുറമെ ഈ സബ്‌വേകളിൽ അൽ ദഫ്‌ന ടണൽ, കോർണിഷ് സ്റ്റേഷൻ ടണൽ, വെസ്റ്റ് ബേ സ്റ്റേഷൻ ടണൽ എന്നിവയും ഉൾപ്പെടും.

കാൽനടപ്പാതയും സൈക്കിൾ പാതകളും ഉൾപ്പെടുന്ന ഒരു സംയോജിത ശൃംഖലയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

Most Popular