Tuesday, May 17, 2022
HomeGulfഖത്തറില്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസിന് അനുമതി

ഖത്തറില്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസിന് അനുമതി

ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസിന് അനുമതി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ഫൈസര്‍ – ബയോഎന്‍ടെക് വാക്സിനായിരിക്കും നാലാം ഡോസായി നല്‍കുക. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും നാലാം ഡോസ് വാക്‌സിൻ സ്വീകരിക്കാനുള്ള അനുമതിയുണ്ട്.

അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, അവയവ മാറ്റത്തിന് വിധേയമാവുകയും മരുന്നുകള്‍ കഴിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്നവര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂലകോശം മാറ്റിവെയ്‍ക്കുന്ന ചികിത്സയ്‍ക്ക് വിധേയമാവുകയും തുടര്‍ന്ന്  മരുന്നുകള്‍ കഴിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്നവര്‍, ചില പ്രത്യേക രോഗങ്ങള്‍ കാരണം പ്രാഥമികമായ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗുരുതരമായ എച്ച്.ഐ.വി രോഗബാധിതര്‍, രോഗപ്രതിരോധ ശേഷി കുറയ്‍ക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്നവര്‍, ഗുരുതരമായ വൃക്ക രോഗം ഉള്‍പ്പെടെ ചില അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് നാലാം ഡോസ് വാക്സിന്‍ നല്‍കുക. ശാസ്‍ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് നാല് മാസങ്ങള്‍ക്ക് ശേഷം പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിയിരുന്നു.

നാലാം ഡോസിന് അര്‍ഹരായവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്നോ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സ്‍പെഷ്യലിസ്റ്റ് കെയര്‍ ടീമില്‍ നിന്നോ ബന്ധപ്പെട്ട് വാക്സിനേഷനുള്ള അപ്പോയിന്റ്മെന്റ് നല്‍കും.

Most Popular