ദോഹ. ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള വുമണ്‍സ് ഇനീഷിയേറ്റീവ് ഖത്തറിന്റെ (ക്വിഖ്) സൗജന്യ മെഡിക്കല്‍ ക്യാംപ് ഈ മാസം 11ന് നടക്കും.
നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ പങ്കാളിത്തത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപ് മെഡിക്കല്‍ സെന്ററിന്റെ അല്‍ വക്ര ശാഖയിലാണ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 11.30 വരെയാണ് ക്യാംപ്.
ഗൈനക്കോളജി, ഡെര്‍മെറ്റോളജി, ദന്തല്‍, ജനറല്‍ ഫിസിഷ്യന്‍ എന്നീ വിദഗ്ധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ കണ്സല്റ്റേഷന് പുറമേ പ്രമേഹം, കൊളസ്ട്രോള്‍, ബ്ലഡ് പ്രഷര്‍, ബിഎംഐ, കേള്‍വി, കാഴ്ച പരിശോധനകളും ലഭ്യമാണ്. സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാംപില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 50354995, 77746156 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കുടുംബങ്ങള്‍ക്ക് കുട്ടികള്‍ ഉള്‍പ്പെടെ ക്യാംപില്‍ പങ്കെടുക്കാം.