അബൂദബി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പൊതുഅവധി ദിവസങ്ങളിൽ അബുദാബി നിവാസികൾക്ക് സൗജന്യ പാർക്കിങ്. ഡിസംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ അഞ്ചുവരെയാണ് സൗജന്യ പാർക്കിങ്ങും ടോളും അനുവദിച്ചിരിക്കുന്നത്. മവാഖിഫ് നിയമം പാലിക്കണമെന്നും നിരോധിത മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രാത്രി ഒമ്പതുമുതല്‍ രാവിലെ എട്ടുവരെ റെസിഡന്റ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട മവാഖിഫ് നിയമം പാലിക്കണമെന്നും അല്ലാത്ത പക്ഷം പിഴയീടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. റെസിഡന്റ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 ദിര്‍ഹമാണ് പിഴ.