സൗജന്യ പിസിആർ പരിശോധന ടെന്റുകളുടെ എണ്ണം കുറച്ച് യുഎഇ

uae weekend

അബുദാബി: സൗജന്യ പിസിആർ പരിശോധന ടെന്റുകളുടെ എണ്ണം കുറച്ച് യുഎഇ. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് മുസഫയിലെ സൗജന്യ പിസിആർ പരിശോധനാ ടെന്റുകളുടെ എണ്ണം നാലിൽ നിന്നു 2 ആക്കി കുറച്ചത്.

ദിവസേന ശരാശരി 60,000 പേർ സൗജന്യ പരിശോധനയ്ക്ക് എത്തിയിരുന്നത് നിലവിൽ 15,000 ആയി കുറഞ്ഞിട്ടുണ്ട്. അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു പിസിആർ നെഗറ്റീവ് ഫലം നിർബന്ധമായിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പരിശോധകരുടെ എണ്ണവും കുറഞ്ഞുവരികയാണ്.