ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസ്സിയുടെ മാർഗ്ഗ നിർദ്ദേശാനുസരണം ഐ.സി.സി.യിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന കലാ സാംസ്ക്കാരിക കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തൃശൂരിന്റെ 2022 -24 വർഷങ്ങളിലേക്കുള്ള പുതിയ കേന്ദ്ര ഭരണ സമിതി നിലവിൽ വന്നു.
2006 ൽ രൂപീകൃതമായ സംഘടനയിൽ രണ്ടായിരത്തിൽ കൂടുതൽ മെമ്പർമാർ അംഗംങ്ങളാണ്.
എംബസ്സി നിർദേശം അനുസരിച്ച് 5 ഭാരവാഹികളും 6 നിർവ്വാഹക അംഗ നിർവ്വാഹക സമിതിയും ഉൾപ്പടെ 11 അംഗ സമിതിയുമാണ് നിലവിൽ വരുന്നത്. സി.താജുദീവിന്റെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്ര ഭരണ സമിതി മെയ് ഒന്നിന് ചുമതല ഏറ്റെടുത്തു.
സി.താജുദ്ധീൻ (പ്രസിഡണ്ട്), ജൈനാസ് അറക്കൽ (വൈസ് പ്രസിഡണ്ട്), ശ്രീജിത്ത് പദ്മജൻ (ജന. സെക്രട്ടറി), അക്ബർ അലി എ. എം (ജോ. സെക്രട്ടറി), മൺസൂർ.വി.ടി (ട്രഷറർ) എന്നിവരാണ് ഫ്രണ്ട്സ് ഓഫ് തൃശ്ശൂരിൻ്റെ പുതിയ ഭാരവാഹികൾ.
മുസ്തഫ ആർ എം, ജോൺസൺ ഊക്കൻ, നൗഷാദ് ടി.കെ. വിജയകുമാർ, ടീന ശ്രീജിത്ത്, വിജിത വിജയകുമാർ എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളുമാണ്
FOT യിൽ മെമ്പറാകാൻ ആഗ്രഹിക്കുന്ന തൃശ്ശൂർ സ്വദേശികളായ ഖത്തർ പ്രവാസികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു 77773017 / 30208070 / 55579133