Friday, August 19, 2022
HomeGulfപുതിയ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

പുതിയ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

അബുദാബി:പുതിയ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഈ മാസം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സൂപ്പര്‍ – 98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമായിരിക്കും വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 4.44 ദിര്‍ഹമായിരിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജൂണിലെ 4.14 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇന് 4.76 ദിര്‍ഹം നല്‍കണം.

Most Popular