Wednesday, May 18, 2022
HomeGulfയു.എ.ഇയില്‍ ഇന്ധനവില വീണ്ടും കൂടി

യു.എ.ഇയില്‍ ഇന്ധനവില വീണ്ടും കൂടി

ദുബൈ: യു.എ.ഇയില്‍ ഇന്ധനവില വീണ്ടും കൂടി. സൂപ്പര്‍ പെട്രോളിന്‍റെ വില 3.23 ദിര്‍ഹമില്‍ നിന്ന്​ 3.74 ദിര്‍ഹമായി. സ്പെഷ്യല്‍ പെട്രോളിന് 3.12 ദിര്‍ഹമില്‍ നിന്ന്​ 3.62 ദിര്‍ഹമായി. ഡീസലിനും ഇപ്ലസ് പെട്രോളിനുമാണ് ഏറ്റവും വില കൂടിയത്. ഇപ്ലസ് വില 3.05 ദിര്‍ഹമില്‍നിന്ന്​ 3.55 ദിര്‍ഹമായി. ഡീസല്‍ വില ലിറ്ററിന് 3.19 ദിര്‍ഹമില്‍നിന്ന് 4.02 ദിര്‍ഹമായി ഉയര്‍ന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് കുത്തനെ ഉയര്‍ന്നതാണ് യു.എ.ഇ ആഭ്യന്തര വിപണിയിലും എണ്ണവില കുതിക്കാന്‍ കാരണം.

Most Popular