Monday, May 16, 2022
HomeGulfഖത്തറിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ജനുവരി 30 മുതല്‍ നേരിട്ട് ക്ലാസുകൾ ആരംഭിക്കും

ഖത്തറിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ജനുവരി 30 മുതല്‍ നേരിട്ട് ക്ലാസുകൾ ആരംഭിക്കും

ദോഹ:ഖത്തറിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ജനുവരി 30 മുതല്‍ നേരിട്ട് ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോളും പ്രതിരോധ നടപടികളും സ്വീകരിച്ച് സ്‌ക്കൂളുകള്‍ 100% ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം പബ്ലിക്, പ്രൈവറ്റ് സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും എല്ലാ വിദ്യാര്‍ത്ഥികളും ആഴ്ചതോറും വീട്ടില്‍ വെച്ച് റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. സ്‌ക്കൂളില്‍ വരുന്നതിന്റെ പരമാവധി 48 മണിക്കൂര്‍ മുന്പായിട്ടുള്ള പരിശോധനയാണ് നടത്തേണ്ടത്. റാപിഡ് ആന്റിജന്‍ ടെസ്റ്റിനുള്ള സംവിധാനം സ്കൂളുകളിൽ നിന്നും ലഭിക്കും. പരിശോധന ഫലം രക്ഷിതാവ് സാക്ഷ്യപ്പെടുത്തി സ്‌ക്കൂളില്‍ സമര്‍പ്പിക്കണം. വീട്ടില്‍ നടത്തുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റ് ഫലം പോസിറ്റീവ് ആയാല്‍ ഫലം സ്ഥിരീകരിക്കുന്നതിന് വിദ്യാര്‍ത്ഥിയും സാമ്പിളും സഹിതം അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കണമെന്നും മന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു.

Most Popular