Wednesday, September 28, 2022
HomeGulfജിസിസി ഡ്രൈവിംഗ് ലൈസൻസുള്ള താമസക്കാർക്ക് ഖത്തറിൽ നേരിട്ടുള്ള ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാം

ജിസിസി ഡ്രൈവിംഗ് ലൈസൻസുള്ള താമസക്കാർക്ക് ഖത്തറിൽ നേരിട്ടുള്ള ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാം

ദോഹ: ജി.സി.സി രാജ്യങ്ങളിലെ സാധുവായ ലൈസന്‍സ് കൈവശമുള്ള ഖത്തറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് ഇനി നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം. ഡ്രൈവിംഗ് കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാതെ തന്നെ നേരിട്ടുള്ള ഡ്രൈവിംഗ് ടെസ്റ്റിന് രജിസ്റ്റർ ചെയ്യാനുള്ള അവസരമാണിത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് മുഹമ്മദ് അൽ-അമ്രി ആണ് ഇക്കാര്യമറിയിച്ചത്.

ട്രാഫിക് നിയമങ്ങൾ അനുസരിച്ച്, ബന്ധുക്കളെ സന്ദർശിക്കാനോ വിനോദസഞ്ചാരത്തിനായോ ഇവിടെ വരുന്ന ജിസിസി രാജ്യങ്ങളിലൊന്നിൽ നിന്നുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അവർ രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 3 മാസം വരെ ഖത്തറിൽ വാഹനമോടിക്കാം.

ഖത്തറിലേക്കുള്ള പ്രവേശന തീയതിയുടെ തെളിവ് ആവശ്യപ്പെടുമ്പോള്‍ കാണിക്കുന്നതിനായി ഡ്രൈവര്‍മാര്‍ അവരുടെ പാസ്പോര്‍ട്ട് അല്ലെങ്കില്‍ എന്‍ട്രി വിസ കൈവശം വയ്കേണ്ടതുണ്ട്.

Most Popular