Friday, January 28, 2022
HomeGulfബുർജ് ഖലീഫയിൽ ഇന്ന് രാത്രി 8.15ഓടെ ഗാന്ധി ചിത്രങ്ങൾ തെളിയും

ബുർജ് ഖലീഫയിൽ ഇന്ന് രാത്രി 8.15ഓടെ ഗാന്ധി ചിത്രങ്ങൾ തെളിയും

ദുബായ്: യു.എ.ഇയുടെ അംബരചുംബിയായ ബുർജ് ഖലീഫയിൽ ഇന്ന് രാത്രി ഗാന്ധിജിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ 151ാം ജന്മവാർഷികദിനത്തിൽ അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായാണ് പ്രദർശനം. 2019ൽ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിലും ബുർജ് ഖലീഫ ഗാന്ധി ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു.

വെള്ളിയാഴ്ച രാത്രി 8.15ഓടെയാണ് ബുർജ് ഖലീഫയിൽ ഗാന്ധി ചിത്രങ്ങൾ പ്രദർശിപ്പിക്കുകയെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സവിശേഷ ദിനങ്ങളിൽ ബുർജ് ഖലീഫയിൽ അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് പതിവാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ബുർജ് ഖലീഫ മുവർണപതാകയണിഞ്ഞിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കെട്ടിടത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

Most Popular