ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം. 12.5 കിലോഗ്രാം കഞ്ചാവ് ആണ് അധികൃതർ പിടികൂടിയത്.
ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ഉദ്യോസ്ഥഗര്‍ ബാഗ് എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ സാധാരണയിലധികം ഭാരം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടിയത്.