Tuesday, January 25, 2022
HomeGulfപാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസിക്ക് പരിക്ക്

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസിക്ക് പരിക്ക്

കുവൈത്ത് സിറ്റി: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസിക്ക് പരിക്ക്. കുവൈത്ത്ഫഹാഹീലിലെ  അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു സംഭവം. അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ ചോർന്നാണ് അപകടം സംഭവിച്ചിരിക്കുന്നത്.

സ്‍ഫോടനത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച ഉടൻ അഗ്നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റ പ്രവാസിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Most Popular