Thursday, September 29, 2022
HomeGulf2020-2030 വർഷത്തെ ജി സി സി കമ്മിറ്റി സമാപിച്ചു

2020-2030 വർഷത്തെ ജി സി സി കമ്മിറ്റി സമാപിച്ചു

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ (ജിസിസി) സാംസ്കാരിക തന്ത്രം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാംസ്കാരിക സമിതി സൗദി തലസ്ഥാനത്തെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് സമാപിച്ചു.
സംയുക്ത ഗൾഫ് സാംസ്കാരിക പ്രവർത്തനങ്ങൾക്കും പരിപാടികൾക്കുമുള്ള വാർഷിക പദ്ധതികൾ പുതുക്കുന്നതിനെ കുറിച്ച് രണ്ട് ദിവസത്തെ യോഗം ചർച്ച ചെയ്തു.
2020-2030 ലെ സാംസ്കാരിക തന്ത്രം നടപ്പിലാക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് സാംസ്കാരിക, കലാ വകുപ്പ് ഡയറക്ടറും അറബ് സംസ്കാരത്തിനായുള്ള സ്ഥിരം സമിതി അംഗവുമായ മറിയം യാസിൻ അൽ ഹമ്മദി പറഞ്ഞു.

2022 ഒക്ടോബറിൽ ജിസിസി രാജ്യങ്ങളിലെ സാംസ്‌കാരിക മന്ത്രാലയങ്ങളുടെ അണ്ടർസെക്രട്ടറിമാരുടെ കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അവതരിപ്പിക്കുന്ന നിരവധി ശുപാർശകളോടെയാണ് യോഗം അവസാനിച്ചത്.

Most Popular