ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്കായി ഇന്ററാക്ടിവ് ഗൈഡുമായി ജിസിഒ

ദോഹ: ഖത്തറിലെത്തുന്ന യാത്രക്കാർക്ക് യാത്രാ ആവശ്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ ഇന്ററാക്ടീവ് ഗൈഡ് ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് (ജിസിഒ) അവതരിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് ജിസിഒയുടെ വെബ്‌സൈറ്റില്‍ https://www.gco.gov.qa/en/travel/ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നൽകുന്നതോടെ യാത്രക്കാരന്റെ പ്രവേശന, ക്വാറന്റെന്‍ വ്യവസ്ഥകള്‍ എറ്റവും ലളിതമായി മനസ്സിലാക്കാം. പ്രതിരോധ കുത്തിവയ്പ്പ്, നിങ്ങൾ വരുന്ന രാജ്യം, പ്രായപൂർത്തിയാകാത്തവരോടൊപ്പമാണ് നിങ്ങൾ യാത്ര ചെയ്യുന്നത് തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും, ഒപ്പം നിങ്ങൾ കൊണ്ടുപോകേണ്ട രേഖകളും നിങ്ങൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇത് കാണിക്കും.