ഖത്തറിൽ ചൂട് കൂടുന്നു. രാജ്യത്ത് താപനില ക്രമാതീതമായി ഉയരുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. 49 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.
20 മുതല്‍ 30 മിനിറ്റില്‍ രണ്ടു കപ്പ് വീതമെങ്കിലും വെള്ളം കുടിക്കാനും ക്ഷീണമോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ വിശ്രമിക്കാനും ശരീരത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള വസ്ത്രധാരണം പിന്തുടരാനും മന്ത്രാലയം നിര്‍ദ്ദേശം നല്കി.
മിസൈഈദിലാണ് ഉയര്‍ന്ന താപനിലയായ 49 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മുസൈമീര്‍, ഖത്തര്‍ യൂണിവേഴ്സിറ്റി, ദേഹ വിമാനത്താവളം എന്നിവിടങ്ങളിലും 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.