ദോഹ: ഗോൾഡ്, ഫാമിലി, സ്റ്റാൻഡേർഡ് ക്ലാസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ദോഹ മെട്രോ. ഫിഫ ലോകകപ്പിനിടെ എല്ലാ വണ്ടികളും സ്റ്റാൻഡേർഡ് ക്ലാസിലേക്ക് മാറ്റിയിരുന്നു. 2022 ഡിസംബർ 23 മുതൽ ദോഹ മെട്രോ ക്യാരേജ് ക്ലാസിഫിക്കേഷനുകൾ (സ്വർണം, കുടുംബം, സ്റ്റാൻഡേർഡ്) പുനഃസ്ഥാപിക്കുമെന്ന് ഔദ്യോഗിക ട്വിറ്റെർ വഴി അറിയിച്ചു.