ഗോൾഡ് ലൈനിലെ സർവീസുകൾ മാറ്റി ബദൽ സർവീസ് ഉപയോഗിക്കുമെന്ന് ദോഹ മെട്രോ

ദോഹ: ഗോൾഡ് ലൈനിലെ സർവീസുകൾ മാറ്റി വെള്ളിയാഴ്ച ബദൽ സർവീസ് ഉപയോഗിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു.
മെട്രോലിങ്കും മെട്രോ എക്‌സ്‌പ്രസും സാധാരണ പോലെ പ്രവർത്തിക്കും.

അൽ അസീസിയയ്ക്കും റാസ് ബു അബൗദിനും ഇടയിൽ ഓരോ അഞ്ച് മിനിറ്റിലും പകരം സർവീസ് നടത്തും. കൂടാതെ ഓരോ 10 മിനിറ്റിലും അൽ സദ്ദിനും ബിൻ മഹമൂദിനും ഇടയിൽ പകരം ബസുകൾ നൽകും.

M316 ഒഴികെ മെട്രോലിങ്ക് റൂട്ടുകൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നും, ഇത് റാസ് ബു അബൗദിലെ എൻട്രൻസ് രണ്ടിലേക്ക് മാറ്റിയേക്കും.