ഗിന്നസ് വേൾഡ് റെക്കോർഡുമായി ഖത്തർ മലയാളി

ദോഹ: ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടവുമായി ഖത്തർ മലയാളി. കാൽനടയായി അതിവേഗം നടന്നെത്തിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഖത്തറിന്റെ അബു സമ്ര അതിർത്തിയിൽ നിന്ന് വടക്ക് അല്‍ റുവൈസിലേക്ക് കടുത്ത തണുപ്പിനെയും പൊടിക്കാറ്റിനെയും അതിജീവിച്ചാണ് 192.14 കിലോമീറ്റർ ദൂരം 30.34 മണിക്കൂർ 9 സെക്കന്റിൽ പൂർത്തിയാക്കിയത്

കഴിഞ്ഞവർഷം ഫെബ്രുവരി നാലിന് ടുണീഷ്യൻ അത്‌ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂറും 19 മിനിറ്റും എന്ന നിലവിലെ റെക്കോർഡ് തകർത്താണ് ഷക്കീർ ചീരായി ഈ നേട്ടം കൈവരിച്ചത്. മലയാളിയുടെ ഈ വലിയ നേട്ടം ഇന്ത്യക്കാർക്ക് അഭിമാനമാണ്.