ദോഹ: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ആസ്പയര്‍ ടോര്‍ച്ച് ടവര്‍. ലോകത്തെ ഏറ്റവും വലിയ എക്സ്റ്റേര്‍ണല്‍ 360 ഡിഗ്രി സ്ക്രീൻ എന്ന റെക്കോർഡാണ് ആസ്പയര്‍ ടോര്‍ച്ച് ടവര്‍ സ്വന്തമാക്കിയത്. കൂടാതെ 980 അടി ഉയരമുള്ള ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കൂടിയെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.
2022 ജൂൺ 6 ന് വൈകുന്നേരം 7 മണി മുതൽ 9 മണി വരെ സ്‌ക്രീൻ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് ആസ്പയർ സോൺ ഫൗണ്ടേഷൻ അറിയിച്ചു.