ദോഹ: ഗള്‍ഫില്‍ 7313 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 4,40,000 ആയി. കഴിഞ്ഞ ദിവസം 60 പേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിത മരണസംഖ്യ 2632 ആയി ഉയര്‍ന്നു.
സൗദിയില്‍ മരണസംഖ്യയും രോഗികളുടെ എണ്ണവും മാറ്റമില്ലാതെ തുടരുകയാണ്. 48 മരണവും 3943 പുതിയ കേസുകളുമാണ് പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ സ്ഥിരീകരിച്ചത്. ഗള്‍ഫിലെ മറ്റിടങ്ങളില്‍ സ്ഥിതിഗതികളില്‍ നല്ല മാറ്റമുണ്ട്. ഒമാനില്‍ ആറും ഖത്തറില്‍ മൂന്നും കുവൈത്തില്‍ രണ്ടും യുഎഇയില്‍ ഒന്നും മാത്രമാണ് തിങ്കളാഴ്ച്ച മരണം റിപോര്‍ട്ട് ചെയ്തത്. ഖത്തറിലും ഒമാനിലും രോഗികളുടെ എണ്ണം 1000ത്തിനും ചുവടെയാണ്.
നിയന്ത്രണങ്ങള്‍ മിക്ക രാജ്യങ്ങളിലും പിന്‍വലിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദബിയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. യുഎഇയില്‍ പള്ളികള്‍ നിയന്ത്രണങ്ങളോടെ നാളെ തുറക്കും. എന്നാല്‍ വെള്ളിയാഴ്ച ജുമുഅ ഉണ്ടാകില്ല. സൗദിയിലെ യാമ്പുവില്‍ ഉദ്യാനങ്ങളും ബീച്ചുകളും ആളുകള്‍ക്കായി തുറന്നു നല്‍കി. കുവൈത്തില്‍നിന്ന് വാണിജ്യ വിമാന സര്‍വീസ് ആഗസതി ഒന്നുമുതല്‍ പുനരാരംഭിക്കും. മൂന്നു ഘട്ടങ്ങളായാണ് സര്‍വീസുകള്‍ പുരാരംഭിക്കുക . ആദ്യഘട്ടത്തില്‍ 30 ശതമാനം സര്‍വീസുകള്‍ക്കാണ് അനുമതി.
സൗദിയില്‍ ആഭ്യന്തര ഉംറ തീര്‍ഥാടനം ഉടന്‍ ആരംഭിച്ചേക്കും. കുവൈത്തില്‍ കോവിഡ് നിയന്ത്രങ്ങളിലെ രണ്ടാം ഘട്ട ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. കര്‍ഫ്യൂ സമയം രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ.