ഗൾഫ് കപ്പ്; ഖത്തർ സെമിയിൽ പുറത്ത്

ദോഹ: ഇറാഖ് ബസ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന 25-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ആദ്യ സെമിയിൽ ഖത്തറിനെ ഇറാഖ് 2-1 ന് പരാജയപ്പെടുത്തി. 19-ാം മിനിറ്റിൽ ഇബ്രാഹിം ബയേഷ് ഇറാഖിനെ മുന്നിലെത്തിച്ചപ്പോൾ 28-ാം മിനിറ്റിൽ ആംറോ സിറാജ് ഖത്തറിന് വേണ്ടി സമനില ഗോൾ നേടി.

എന്നാൽ ആതിഥേയർക്കെതിരെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്താൻ ഖത്തറിന് കഴിഞ്ഞില്ല. 43-ാം മിനിറ്റിൽ ഇറാഖിന്റെ അയ്മെൻ ഹുസൈന്റെ ഗോൾ നിർണായകമായി. 60,000 കപ്പാസിറ്റിയുള്ള വേദിയിൽ കാണികളുടെ നിറഞ്ഞ പിന്തുണയിലാണ് ഇറാഖിന്റെ ഫൈനൽ പ്രവേശം.

ജനുവരി 19ന് നടക്കുന്ന ഫൈനലിൽ ഇറാഖ് ഒമാനെ നേരിടും.