ഗൾഫ് കപ്പ് ഫുട്ബോൾ; ഖത്തർ ടീം സെമി ഫൈനലിലേക്ക്

ദോഹ: ഗൾഫ് കപ്പ് ഫുട്ബോളിൽ സെമി ഫൈനൽ യോഗ്യത നേടി ഖത്തർ ടീം. മൂന്നാം റൗണ്ട് മത്സരത്തിൽ യുഎഇക്കെതിരെ സമനില സ്വന്തമാക്കുകയായിരുന്നു ഖത്തർ. 77 മിനിറ്റിൽ യുഎഇയുടെ ഫാബിയോ ലിമ ഗോൾ നേടിയപ്പോൾ 88 മിനിറ്റിൽ ഖത്തറിന്റെ തമീം അൽ അബ്ദുല്ല മറുപടി ഗോൾ നേടി. ഇനി ജനുവരി 16 ന് വൈകുന്നേരം 4:15 ന് ഖത്തർ ഇറാഖിനെതിരെ കളിക്കും.

മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ ടോപ്പർമാരായ ബഹ്‌റൈനെ കുവൈത്തിന് തോൽപ്പിക്കാൻ കഴിയാതെ വന്നതോടെ ഖത്തർ തിങ്കളാഴ്ച ആതിഥേയരായ ഇറാഖിനെതിരെ സെമിഫൈനൽ ഉറപ്പിക്കുകയായിരുന്നു.