Sunday, July 3, 2022
HomeGulfപ്രവാചക നിന്ദ; ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

പ്രവാചക നിന്ദ; ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നടത്തിയ പരാമര്ശത്തെത്തുടർന്ന് ഇന്ത്യയ്‌ക്കെതിരെ ഗൾഫ് രാജ്യങ്ങളുടെ കടുത്ത പ്രതിഷേധം തുടരുകയാണ്. വിവിധ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ പരസ്യമായി മാപ്പ് പറയണമെന്നാണ് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നത്.

ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കിയാല്‍ മാത്രം പ്രതിഷേധം അവസാനിക്കില്ല. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുവൈത്തും ഖത്തറും.

 

ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്‌ലാം വിശ്വാസികളില്‍ പരാമാര്‍ശം വേദനയുണ്ടാക്കിയ പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി ക്ഷമാപണം  നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രി സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും ആവശ്യമുന്നയിച്ചിട്ടുണ്ട്.

അറബ് രാഷ്ട്രങ്ങളില്‍ പ്രതിഷേധമുയരുമ്പോള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്
അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാജ്യത്തിന്‍റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ച നടപടി കടുത്ത ക്ഷീണമാവുകയാണ്.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളെ പിരിച്ചുവിടുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അറബ് തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കളെ പറഞ്ഞുവിടുന്നതായി സൗത്ത് ഏഷ്യന്‍ ജേണല്‍ ട്വിറ്ററില്‍ പറഞ്ഞു. ഒരു അറബ് തൊഴില്‍ ദാതാവിന്റെ വാക്കുകള്‍ ഉദ്ദരിച്ചാണ് സൗത്ത് ഏഷ്യന്‍ ജേണലിന്റെ ട്വീറ്റ്.

 

 

Most Popular