ഒമാനിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

sharjah accident

ഒമാനിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൌഷര്‍ വിലായത്തിലായിരുന്നു അപകടം. ബൌഷര്‍ ഗവര്‍ണറ്റേറിലെ അല്‍ അന്‍സബ് ഏരിയയിലുള്ള ഒരു വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടമുണ്ടായ വീട്ടിലുണ്ടായിരുന്ന സ്ത്രീക്കാണ് പരിക്കേറ്റത്.

വിവരം ലഭിച്ചതനുസരിച്ച് മസ്‍കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.