ദില്ലി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേന്ദ്ര ഹജ്ജ് കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 31 ആയിരുന്നു ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതാണ് നീട്ടി നൽകിയിരിക്കുന്നത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയതോടെ 70 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തേയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം. ഇത്തവണ മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് വാക്സീൻ ഡോസും എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ.