ദോഹ: ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആയിരക്കണക്കിന് ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. കസ്റ്റംസിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. 2716 ലഹരി ഗുളികകളാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് പിടികൂടിയത്. ഇവയുടെ ചിത്രങ്ങള്‍ സഹിതം കസ്റ്റംസ് അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.