Wednesday, September 28, 2022
HomeGulfട്രാൻസിറ്റ് യാത്രക്കാർക്കായി 100 മുറികളുള്ള ഹോട്ടൽ ഉദ്‌ഘാടനം ചെയ്ത് ഹമദ് എയർപോർട്ട്

ട്രാൻസിറ്റ് യാത്രക്കാർക്കായി 100 മുറികളുള്ള ഹോട്ടൽ ഉദ്‌ഘാടനം ചെയ്ത് ഹമദ് എയർപോർട്ട്

ദോഹ: ട്രാൻസിറ്റ് യാത്രക്കാർക്കായി 100 മുറികളുള്ള ഹോട്ടൽ ഉദ്‌ഘാടനം ചെയ്ത് ഹമദ് എയർപോർട്ട് . രണ്ടാമത്തെ എയർപോർട്ട് ഹോട്ടലായ ഓറിക്സ് ഗാർഡൻ ഹോട്ടലാണ് നോർത്ത് പ്ലാസയിൽ ഉദ്‌ഘാടനം ചെയ്തത്. വിമാനയാത്രക്കാർക്ക് വിശ്രമ സൗകര്യമൊരുക്കുന്ന ഹോട്ടലാണിത്.

HIA-യുടെ എയർപോർട്ട് വിപുലീകരണ പദ്ധതിയുടെ ഭാഗം കൂടിയാണ് ഓറിക്സ് ഗാർഡൻ ഹോട്ടൽ. ലോകകപ്പ് ആരാധകർക്കായി വിപുലമായ താമസ സൗകര്യങ്ങളാണ് ഹോട്ടലിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

എച്ച്ഐഎയിലെ രണ്ട് എയർപോർട്ട് ഹോട്ടലുകളും 100 ശതമാനം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കൈവരിക്കുന്നതിനുള്ള നിരന്തരമായ പരിശ്രമത്തിൽ വിവിധ ഹരിത സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഹോട്ടലുകൾ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് പകരമായി പരിസ്ഥിതി സൗഹൃദ വാട്ടർ കണ്ടയ്നറുകളാണ് ഉപയോഗിക്കുന്നത്.

Most Popular