Saturday, August 13, 2022
HomeGulfലോകകപ്പ്: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ സജീവമാകുന്നു

ലോകകപ്പ്: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ സജീവമാകുന്നു

ദോഹ: ലോകകപ്പ് ആവേശത്തിലാണ് ഖത്തർ. ലോകകപ്പ് കാണാനെത്തുന്ന ആരാധകരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ സജീവമാവുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ ജൂണില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 150 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്ക് പ്രകാരം ജൂണ്‍ മാസത്തില്‍ 31 ലക്ഷത്തിലേറെ യാത്രക്കാരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021 ല്‍ ഇതേ കാലയളവില്‍ ഉള്ളതിനേക്കാള്‍ 149.3 ശതമാനം കൂടുതല്‍ യാത്രക്കാരാണ് ഇത്തവണ രേഖപ്പെടുത്തിയത്. വിമാനങ്ങളുടെ എണ്ണത്തിലും 40 ശതമാനത്തോളം വര്‍ധനയുണ്ട് . ആകെ 18,155 വിമാനങ്ങളാണ് ഹമദ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്.

Most Popular